Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vehicle Ban

ല​ക്ഷ​ദ്വീ​പി​ലെ ബു​ധ​നാ​ഴ്ച വാ​ഹ​ന നി​രോ​ധ​നം: ആ​ശ​യം ന​ല്ല​തെ​ങ്കി​ലും പ്ര​വൃ​ത്തി​ദി​വ​സം മാ​റ്റ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ൽ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ 'വാ​ഹ​ന നി​രോ​ധ​ന ദി​നം'​ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ സു​പ്ര​ധാ​ന നി​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി കേ​ര​ള ഹൈ​ക്കോ​ട​തി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും ആ​രോ​ഗ്യ​ത്തി​നു​മാ​യി ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​ത് ന​ല്ല ആ​ശ​യ​മാ​ണെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടെ​ങ്കി​ലും, അ​ത് ബു​ധ​നാ​ഴ്ച പോ​ലു​ള്ള ഒ​രു പ്ര​വൃ​ത്തി​ദി​വ​സ​മാ​ക്കു​ന്ന​തി​ലെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ചീ​ഫ് ജ​സ്റ്റി​സ് സൗ​മെ​ൻ സെ​ൻ, ജ​സ്റ്റി​സ് ശ്യാം ​കു​മാ​ർ വി.​എം. എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഈ ​പ​രാ​മ​ർ​ശം. മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നും പൊ​തു​ജ​നാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ വാ​ഹ​ന​ങ്ങ​ൾ നി​രോ​ധി​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​യ നീ​ക്ക​മാ​ണ്. ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത് ന​ല്ല അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ സ​ഹാ​യി​ക്കും.

എ​ന്നാ​ൽ ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പോ​കേ​ണ്ട പ്ര​വൃ​ത്തി​ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച ത​ന്നെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും. പ്ര​വൃ​ത്തി​ദി​വ​സ​മ​ല്ലാ​ത്ത മ​റ്റൊ​രു ദി​വ​സം ഇ​തി​നാ​യി പ​രി​ഗ​ണി​ച്ചു​കൂ​ടേ എ​ന്നും കോ​ട​തി ചോ​ദി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ, പ്രാ​യ​മാ​യ​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഇ​ള​വു​ക​ൾ ന​ൽ​കി​ക്കൊ​ണ്ട് മാ​ത്ര​മേ ഇ​ത്ത​രം പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​വൂ എ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

 

Latest News

Corehub Up